Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsജെൻ സി...

ജെൻ സി പ്രക്ഷോഭം : നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാട്മണ്ഡു : ജെന്‍ സി വിപ്ലവത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പി.കെ. ശര്‍മ ഒലി രാജിവച്ചു.സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.ആഭ്യന്തര മന്ത്രി രമേശ് ലേഖക് ,കൃഷി മന്ത്രി, ആരോഗ്യ മന്ത്രി, ടൂറിസം മന്ത്രി തുടങ്ങി 10 മന്ത്രിമാ‍ർ നേരത്തേ സ്ഥാനം ഒഴിഞ്ഞിരുന്നു .

പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് .നേപ്പാൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിൽ പ്രതിഷേധക്കാർ തീയിട്ടു.ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. കെ.പി.ശർമ ഒലി രാജ്യം വിടുമെന്നും റിപ്പോർട്ടുണ്ട്.കലാപത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശ് മോഡലിൽ നേപ്പാളിലും സർക്കാർ അട്ടിമറിക്കപ്പെടുന്നത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.പ്രക്ഷോഭത്തിനിടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു....

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മുത്തേടത്തുകാവിൽ രാധ കല്ല്യാണം ഭക്തിനിർഭരമായി

വൈക്കം : മുത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ രാധ കല്ല്യാണം ഭക്തിനിർഭരമായി. ഹൈദരാബാദ് ഗൂഡല്ലൂർ ബാലശങ്കര ശാസ്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് രാധാ കല്യാണ ചടങ്ങുകൾ നടന്നത്. രാധാ കല്യാണദർശനസായുജ്യം നേടാൻ...
- Advertisment -

Most Popular

- Advertisement -