തിരുവനന്തപുരം : നിയമന വിവാദത്തെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. വിദ്യാഭ്യാസവകുപ്പിലെ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ(സീമാറ്റ്) ജോലിയാണ് ഉപേക്ഷിച്ചത്. നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ഗവേഷണം പൂർത്തിയാക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം.





