Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : ഡോളി തൊഴിലാളി സമരം പിൻവലിച്ചു

ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെയാണ് സമരം പിൻവലിച്ചത് .

പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ദേവസ്വം ബോർഡ് അധികൃതർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികൾക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങൾ രേഖാമൂലം നൽകുന്നതിന് എ.ഡി.എം. നിർദ്ദേശം നൽകി. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വംബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ...

വനിതാ ഡോക്ടറുടെ മരണം : ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി

കൊൽക്കത്ത : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിക്കുന്നവരുടെ ആവശ്യപ്രകാരം ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി.പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെയാണ് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത്. മുന്‍...
- Advertisment -

Most Popular

- Advertisement -