Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീടുകളില്‍ കയറി...

വീടുകളില്‍ കയറി സ്വര്‍ണവും പണവും രൂപയും അപഹരിച്ച കേസുകളിലെ പ്രതികളെ പോലീസ്  അറസ്റ്റ് ചെയ്തു

കോട്ടയം : വാഴൂരില്‍ വീടുകളില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ അപഹരിച്ച കേസുകളിലെ പ്രതികളെ മണിമല പോലീസ്  അറസ്റ്റ് ചെയ്തു.  ഈരാറ്റുപേട്ട  അരുവിത്തുറ, അയ്യപ്പന്‍തട്ടയില്‍ വീട്ടില്‍  മനീഷ് എം എം എന്ന ടാര്‍സണ്‍, ജോസ്‌ന വി എ (39) എന്നിവരാണ് പിടിയിലായത്.

വാഴുര്‍ ഈസ്റ്റ്, ചെങ്കല്ലേല്‍ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടില്‍ അതിക്രമിച്ചു കയറി മുറിയിൽ മേശപ്പുറത്തിരുന്ന ഗൃഹനാഥന്റെ ഭാര്യയുടെ മുന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും അര പവന്‍ തുക്കം വരുന്ന മോതിരവും മോഷണം ചെയ്തതാണ് ആദ്യ കേസ്.

തുടർന്ന്  ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയന്‍ചിറ കുന്നേല്‍ വീടിന്റെ അടുക്കള വാതില്‍ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ വീടിനുള്ളില്‍ ബെഡ് റൂമില്‍ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസു , എ. റ്റി. എം കാര്‍ഡു, പാന്‍കാര്‍ഡും, രണ്ടായിരം രൂപയും ഉള്‍പ്പടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ അപഹരിച്ച കേസുകളിലാണ് പ്രതികൾ പിടിയിലായത്.

ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ നിരന്തരവും ശാസ്ത്രീയവുമായ അന്വേഷണങ്ങള്‍ക്കൊടുവിൽ  പെരുമ്പാവൂര്‍ ഭാഗത്ത്‌ നിന്നും പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

ന്യൂഡൽഹി: കേരളത്തിൽ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്.എന്നാല്‍  സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍...

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം-മന്ത്രി എം. ലിജു

ആലപ്പുഴ: പാഠം ഒന്ന്  പുതുയുഗ വിദ്യാലയം"എന്ന പ്രമേയത്തിൽ പുതിയ അധ്യയന വർഷത്തെ  കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ ബോയ്സ് എച്ച്എച്ച്എസ് ആഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ എം ലിജു...
- Advertisment -

Most Popular

- Advertisement -