Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ മാമ്മൂട്ടിൽപടി...

കുറ്റൂർ മാമ്മൂട്ടിൽപടി – ചിറ്റയ്ക്കാട്ട് റോഡിൻ്റെ  വശത്ത്  പുല്ല് വളർന്ന്   അപകട ഭീഷണി ഉയർത്തുന്നു

തിരുവല്ല : മാമ്മൂട്ടിൽപടി – ചിറ്റയ്ക്കാട്ട് റോഡിൻ്റെ  വശത്ത്  പുല്ല് വളർന്ന്   അപകട ഭീഷണി ഉയർത്തുന്നു.  പുല്ല് വളർന്നു നിൽക്കുന്നതിൽ ചിറ്റയ്ക്കാട്ട് ഭാഗത്ത്  റോഡും  പമ്പ  ഇറിഗേഷൻ  കനാലും ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.   അഞ്ച് അടി മുതൽ പതിനഞ്ച് അടി വരെ (മലയിൽ കളിയ്ക്കൽ ഭാഗം) താഴ്ചയും  അഞ്ച് മീറ്റർ വീതിയും ഉള്ള  കനാലിൽ  പുറത്തുനിന്നു പരിചയമില്ലാത്ത വാഹനവുമായി വരുന്നവർ കനാലിൽ പതിക്കാൻ സാധ്യതയേറയാണ്. മുൻ കാലങ്ങളിൽ വാഹനം കനാലിൽ വീണതായി പ്രദേശവാസികൾ പറഞ്ഞു.
              
വേനൽക്കാലത്ത്  കുറ്റൂർ. തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ കൃഷികളിൽ വെള്ളമെത്തിക്കാൻ ഉപയോഗിക്കുന്ന കനാലാണ്. കനാലിൽ വെള്ളമെത്തുന്നതോടെ  കിണറുകളിലെ ജലനിരപ്പ്  താഴാതെ  നിൽക്കും. വർഷത്തിലൊരിക്കൽ  പമ്പാ ഇറിഗേഷൻ ജീവനക്കാർ കനാൽ  വ്യത്തിയാക്കാറുണ്ടെന്ന് സമീപവാസി മോടിയിൽ പ്രസന്നകുമാർ  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴ സാധ്യത : 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്....

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തി : വാട്ടര്‍സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തി.തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്.രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. നാളെയാണ് ട്രയൽ...
- Advertisment -

Most Popular

- Advertisement -