Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം നഷ്ടമായ...

നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം: ആളപായമില്ല

കോട്ടയം : പുതുപ്പള്ളി കൊച്ചാലുംമൂട് നേരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 7:30 യോടു കൂടിയായിരുന്നു അപകടം. എതിർ ദിശയിലൂടെ എത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി വീട്ടിലേക്ക് ഇടിച്ചുകയറിയത് എന്നാണ് കാർ യാത്രക്കാരൻ പറയുന്നത്.

അപകടസമയം വീടിന്റെ മുൻഭാഗത്ത് ആരും ഉണ്ടാവാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. രാവിലെ സമയങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബസ് കയറാൻ നിൽക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. അപകടത്തിൽ വീടിന്റെ മുൻഭാഗവും കാറും പൂർണ്ണമായും തകർന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുങ്കണ്ടം ഇരട്ടക്കൊല : സജിയുടെ അച്ഛന്റെ തിരോധാനത്തിൽ പുരയിടത്തിൽ പരിശോധന

ഇടുക്കി : നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട  ഇളയമകൻ സജി അറസ്റ്റിലായ കേസിൽ പ്രതി അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം.അച്ഛനെ കാണാതായതിനെ കുറിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്....

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേർത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണിച്ചുകുളങ്ങര ഗേറ്റ് ജൂലൈ രണ്ട് രാവിലെ എട്ട് മണി മുതൽ ജൂലൈ ആറിന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള എസ്...
- Advertisment -

Most Popular

- Advertisement -