Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ് സി...

പിഎസ് സി പരീക്ഷാ ക്രമക്കേട് :  ചെയര്‍മാൻ ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ ക്രമക്കേടിൽ  ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ് സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഎസ് സിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയില്‍ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ് സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്നുമാണ് കമ്മിഷന്റെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ ശുപാര്‍ശയുടെ വിശദാംശങ്ങളോ രേഖകളോ പിഎസ് സിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

എന്നാൽ പിഎസ് സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയെ അറിയിച്ചു. ഡിജിപിക്ക് മാത്രം 180 പരാതികള്‍ ലഭിച്ചു. ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

പിഎസ് സി അംഗങ്ങളുടെ നിയമന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ല. അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോ ശമ്പളവും ആനുകൂല്യങ്ങളും കുറക്കുന്നതോ നിലവില്‍ സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം പരീക്ഷാ തട്ടിപ്പില്‍ രണ്ട് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഡോ. എസ് ശ്രീകുമാർ, എസ് എ സെയിഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. എസ്‌ഐടി തലവന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലുണ്ടാകും. നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം

പത്തനംതിട്ട : വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രിയ കക്ഷികളും വിശ്വകർമ്മജർക്ക് അർഹിക്കുന്ന സീറ്റ് നൽകുക, വിശ്വകർമ്മ ദിനമായ സെപ്റ്റംബർ 17...

പ്രമുഖ തമിഴ് സിനിമാ നിർമാതാവിനെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിര്‍മാതാവ് കെ രാജനെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി . 85 വയസായിരുന്നു.ആത്മഹത്യയെന്നാണ് വിവരം. ഗണേഷ് സിനി ആർട്സിന്റെ ബാനറിലാണ് അദ്ദേഹം സിനിമകൾ നിർമിച്ചത്. 2000...
- Advertisment -

Most Popular

- Advertisement -