Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryനിരവധി മോഷണക്കേസുകളിലെ...

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്.തെക്കേമലയിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും അപഹരിച്ച കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിയിലായത്.

3 മാസം മുമ്പാണ് ഇയാൾ തെക്കേമലയിൽ മോഷണം നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് എരുമേലിയിൽ എത്തിയിരുന്നു. പൊലിസിനെ തിരിച്ചറിഞ്ഞ ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിലായിരുന്ന പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡരികിൽ പാർക്ക് ചെയ്ത  വാഹനം മോഷ്ടിക്കാൻ ശ്രമം: ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: വാഹനം പാർക്ക് ചെയ്യാൻ  സ്ഥലമില്ലാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത  വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി. അസം സ്വദേശിയായ ...

ഓപ്പറേഷൻ സൗന്ദര്യ : മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി

തിരുവനന്തപുരം : ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക...
- Advertisment -

Most Popular

- Advertisement -