Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ്...

വീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം പിടികൂടി

തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.

വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : റോഡ് കട്ടിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവല്ല - കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇന്ന് (സെപ്റ്റംബര്‍ രണ്ട്) മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണം...

വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം- മന്ത്രി സണ്ണി ജോസഫ്

കോട്ടയം: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. കോട്ടയം, ആലപ്പുഴ  ജില്ലകളിലെ  വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന്...
- Advertisment -

Most Popular

- Advertisement -