Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsജനപക്ഷത്തു നിന്ന്...

ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്: മന്ത്രി മോൻസ് ജോസഫ്

തിരുവല്ല: ജനങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനം നടത്തുന്ന വി ഡി സതീശൻ സർക്കാർ കേരളം ഭരിക്കുമ്പോൾ അതിന്  പിന്തുണയേകാൻ രബീഷ് മോൻ രവിയുടെ വിജയം അനിവാര്യമാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് ഓതറയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രബീഷ്മോൻ രവിയുടെ തിരഞ്ഞെടുപ്പ് കുടുംബ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടാകെ മാറുകയാണെന്നും അതിന്റെ മാറ്റം തിരുവല്ലയിൽ കണ്ടു തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എബ്രഹാം കുന്നുകണ്ടത്തിൽ, രഘുനാഥ് കുളനട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിനു വി ഈപ്പൻ, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം, കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗങ്ങളായ തമ്പി കുന്നുകണ്ടത്തിൽ, സഖറിയ കരുവേലി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, ജില്ലാ പഞ്ചായത്ത് മെമ്പർ നീതു മാമൻ കൊണ്ടുർ, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പോത്സവം നാളെ സമാപിക്കും

തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോത്സവം 2026 നാളെ സമാപിക്കും. വിഭിന്നങ്ങളായ പൂക്കൾക്ക് പുറമേ ഡ്യൂം തിയേറ്ററും, ഹൊറർ വില്ലേജും വ്യത്യസ്തമായ അനുഭവമായി തീരുന്നു. കലാസന്ധ്യ അഡ്വ....

ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത് തട്ടാരുപടിയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. യുകെജി വിദ്യാർത്ഥി അശ്വന്ത് വിനോദ് ആണ് മരിച്ചത്. അപകടത്തിൽ  ഓട്ടോ ഡ്രൈവറായ അച്ഛൻ വിനോദിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ്...
- Advertisment -

Most Popular

- Advertisement -