ബെംഗളൂരു : ഒരു കുടുംബത്തിലെ ഏഴുപേരെ അതിക്രൂരമായി കൊലപ്പെടുത്തി ടാക്സി ഡ്രൈവർ.45 കാരനായ ഇന്ദുശേഖർ എന്നയാളാണ് ഭാര്യ ഉൾപ്പെടെ ഏഴുപേരെ ആട്ടുകല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.ഇയാളെ പോലീസ് പിടികൂടി. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹങ്ങൾ ചിക്കബല്ലാപ്പുർ ജില്ലയിലെ നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.
ബുധനാഴ്ചയാണ് സംഭവം നടന്നത് .പ്രതിയുടെ ഭാര്യ സുനിത,അമ്മായിയമ്മ, രണ്ട് അളിയന്മാർ, അവരുടെ ഭാര്യമാർ, 7 വയസ്സുള്ള അനന്തരവൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൃതദേഹങ്ങൾക്കായുള്ള പരിശോധനയും അന്വേഷണം തുടരുകയാണ്.





