Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളിപ്പാന വെബ്സൈറ്റ്...

പള്ളിപ്പാന വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര നടയിൽ ക്ഷേത്രം തന്ത്രിയും പള്ളിപ്പാന സ്വാഗത സംഘം ചെയർമാനുമായ പുതുമന എസ്. ദാമോദരൻ നമ്പൂതിരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പള്ളിപ്പാനയുടെ വിശദ വിവരങ്ങൾ, ദിവസ അടിസ്ഥാനത്തിലുള്ള ചടങ്ങുകൾ , വഴിപാട് വിവരങ്ങൾ എന്നിവക്ക് പുറമെ പള്ളിപ്പാനയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകളുടെ ലിങ്കും സൈറ്റിൽ ലഭ്യമാണ്. പള്ളിപ്പാന ചടങ്ങുകൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സൈറ്റിൽ ക്രമീകരിച്ചിട്ടുണ്ട്. www.ambalapuzhatemplepallippana2026.com എന്നതാണ് വെബ്സൈറ്റ് വിലാസം. അക്സൻ്റ് പ്ലസ് എന്ന സോഫ്റ്റ് വെയർ സ്ഥാപനം സൗജന്യമായി ആണ് സൈറ്റ് രൂപകൽപ്പന ചെയ്ത് പ്രവർത്തന സജമാക്കി നൽകിയത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ആഫീസർ എൻ. അജികുമാർ, ഉപദേശക സമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി റ്റി.ആർ. രാജീവ്, മീഡിയ കമ്മറ്റി ചെയർമാൻ കെ.സി.ഹരികുമാർ, കൺവീനൻ സരീഷ് ദേവപുരം, അക്സൻ്റ് പ്ലസ് ഉടമ എൻ. എസ്. രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്‌ : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് . നാദാപുരം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന്...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ് എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍...
- Advertisment -

Most Popular

- Advertisement -