Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതപാൽ വോട്ടിൽ...

തപാൽ വോട്ടിൽ കൃത്രിമം കാണിച്ചു : ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് തപാൽ ബാലറ്റുകൾ പൊട്ടിച്ച് അത് സിപിഎം സ്ഥാനാർത്ഥിയായ കെ. വി ദേവദാസിന് അനുകൂലമായി രേഖപ്പെടുത്തിയെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ .സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരന്‍ പൊതുചടങ്ങിൽ പറഞ്ഞിരുന്നു.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തും . ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

54 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്നും നാടുകടത്തി

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേർ ഹരിയാനക്കാരാണ് .പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്...

ശക്തമായ മഴക്ക് സാധ്യത : നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ജൂലൈ 15) കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...
- Advertisment -

Most Popular

- Advertisement -