Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ...

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ല​ന​മു​ണ്ടാ​ക്കി​ – ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മറ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ല​ന​മു​ണ്ടാ​ക്കി​യെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ദ​ക്ഷി​ണേ​ന്ത്യ​ൻ ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി. തൂ​ഫാ​ൻ ഏ​കോ​പി​പ്പി​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്പി റാ​ങ്കി​ൽ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ആ​യി​രു​ന്നു യോ​ഗം.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രും ചേ​ർ​ന്നു​ള്ള വ​ലി​യ ഓ​പ്പ​റേ​ഷ​നാ​യി​രി​ക്കും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​ണ് ല​ക്ഷ്യം. ബ​സ്, ട്രെ​യി​ൻ, വി​മാ​നം, ബോ​ട്ട് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​ത് ത​ട​ഞ്ഞ് കേ​ര​ള​ത്തെ ല​ഹ​രി​മു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു.​

ഓപ്പ​റേ​ഷ​ൻ തൂ​ഫാ​നെ തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഓ​ൺ​ലൈ​നി​ലും കൊ​റി​യ​റി​ലു​മാ​യി ല​ഹ​രി​മ​രു​ന്ന് എ​ത്തു​ന്നു​ണ്ട്. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്ലാ​തെ ഒ​രു മ​രു​ന്നും വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല : കൊല്ലത്ത് സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു

കൊല്ലം : ബിരിയാണിക്ക് സാലഡ് നൽകാത്തതിന്റെ പേരിൽ കാറ്ററിം​ഗ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു .കൊല്ലം തട്ടാമലയിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകത്തതിനാല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറു വരെ  അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍. 122 (ടെമ്പിള്‍...
- Advertisment -

Most Popular

- Advertisement -