Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര സ്വാമിപാലം...

പെരിങ്ങര സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

തിരുവല്ല : പെരിങ്ങര സ്വാമി പാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് രാവിലെയോടെയാണ്  പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ റോഡിന്റെ ഉപരിതലം ഇളക്കി ലെവൽ ചെയ്യുന്ന  ജോലികളാണ് നടക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗം  ഉയർത്തുന്നുണ്ട്.  ലെവൽ ചെയ്തതിന് ശേഷം റെഡ് മിക്സ് വിരിച്ച് ഉറപ്പിച്ച ശേഷം  ടാറിങ്ങ് നടത്തും. തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും 40 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും.  ഈ റോഡിൽ 3 മീറ്റർ വീതിയിൽ  500 മീറ്റർ ദൂരത്തെ പണികളാണ് തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ ഉടനെ പണി പൂർത്തികരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിൽ യാത്ര തടസം നേരിട്ടിരുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡിൽ  വെള്ളക്കെട്ട് പതിവായിരുന്നു. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ വെള്ളം നീന്തി പോകുന്നതും വാഹന ഗതാഗതവും വളരെ ബുദ്ധിമുട്ടായിരുന്നു.  കെട്ടിക്കിടക്കുന്ന വെള്ളം  ഒഴുകി പോകുവാൻ മാർഗ്ഗം  ഇല്ലാതെ പോയതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്.  വെള്ളം കെട്ടിക്കിടന്നതോടെ  കൊതുക് ശല്യവും രൂക്ഷമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം: മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ്...

ഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന് അമേരിക്ക : ഡെന്മാർക്കിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ

വാഷിംഗ്‌ടൺ : ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീൻലാൻഡ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന്...
- Advertisment -

Most Popular

- Advertisement -