Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവയറ്റില്‍ കത്രിക...

വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി.

2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലമ്പലത്ത് വയോധികര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍.നെല്ലിക്കോട് വടശേരികോണത്ത് സുകുമാരന്‍ (92), ഓമന (85) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവര്‍ നോക്കുമ്പോഴാണ്...

ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം കൊക്കോച്ചുചിറ കുളത്തിനു സമീപം ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.പ്രതിഷേധയോഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. സി.എന്‍. വാസന്തി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -