Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവൈകിയാണെങ്കിലും പിഎംശ്രീയില്‍...

വൈകിയാണെങ്കിലും പിഎംശ്രീയില്‍ ചേര്‍ന്നത് സന്തോഷം:സുരേഷ് ഗോപി എം പി

തൃശൂർ: വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

കേരളത്തിലെ പല സ്‌കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്
എല്ലാം നന്നാവട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സിപിഐയും സിപിഎമ്മിനും കോണ്‍ഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. ബിജെപിക്ക് അവരുടെ അവകാശം എന്നാല്‍, അന്തിമമായി പദ്ധതിയുടെ ഗുണഭോക്താക്കളാരാണെന്നാണ് പ്രശ്‌നമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇത് കുട്ടികളുടെ ആവശ്യമാണ്. അതില്‍ കളങ്കം വരുത്തരുത്,  രാജ്യത്തിന്റെ വികസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിപ്പ് നിര്‍മാണത്തിന്റെ  ചെലവും പ്രധാന ഘടകങ്ങളുടെ ദൗര്‍ലഭ്യം : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില  വർദ്ധിക്കും

ന്യൂഡല്‍ഹി : ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വിവിധ കമ്പനികളെ അറിയിച്ച് ക്വാല്‍കോം. ഇതോടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ വില ഇനിയും കൂടും. സെപ്റ്റംബര്‍ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില...

സ്വാന്തന പരിചരണം ദൈവീകമായ ശുശ്രൂഷ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രോ​ഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന...
- Advertisment -

Most Popular

- Advertisement -