Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട ഇടങ്ങളിൽ...

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യത: കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 14-ന് രാത്രി 11.30 മുതൽ 15-ന്  രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ  ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേരാനല്ലൂർ വാഹനാപകട കേസ് : ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ അഡീഷനൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .ജഡ്ജി പോലീസിന്റെ അന്വേഷണവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും കോടതി...

കാറും തടിലോറിയും കൂട്ടിയിടിച്ച് മാർത്താണ്ഡം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി മരിച്ചു. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ...
- Advertisment -

Most Popular

- Advertisement -