Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌ . മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി 27 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര ഒക്ടോബർ 26 വരെ കോട്ടയം ജില്ലാ കളക്ടർ നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഒക്ടോബർ 26 വരെ നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള  അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി...

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവ ഡോക്ടർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്തെ ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറെ മർദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവ ഡോക്ടർ അറസ്റ്റിൽ.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം  അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29)...
- Advertisment -

Most Popular

- Advertisement -