തിരുവനന്തപുരം : വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.ബ്രീട്ടീഷ് പൗരനായ റോയ് ജോൺ ടെയ്‌ലർ (55) ആണ് മരിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ട ഇദ്ദേഹം മണൽത്തിട്ടയിൽ തല ഇടിച്ചു അബോധാവസ്ഥയിലാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.