Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsനാലുദിവസത്തിനകം കാലവർഷം...

നാലുദിവസത്തിനകം കാലവർഷം കേരളത്തിലെത്തും : ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ. 

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ജൂൺ ഒന്നിന് പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ഒൻപത് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ജൂൺ രണ്ടിന് ഇടുക്കി, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണം : മാത്യു തോമസ് എംഎൽഎ

തിരുവല്ല : കുട്ടികൾ പഠനത്തിൽ നിന്ന് നേടുന്ന അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മാത്യു തോമസ് എംഎൽഎ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ...

യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയിൽ

ആലപ്പുഴ: ഐ ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -