Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപതിമൂന്ന് വയസുകാരിയുടെ...

പതിമൂന്ന് വയസുകാരിയുടെ വ്യാജ പരാതി: കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ  പൊലീസ് മർദിച്ചതായി മാതാപിതാക്കൾ

പത്തനംതിട്ട: പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായെന്ന വ്യാജ പരാതിയിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ കുടൽ പൊലീസ് മർദിച്ചതായി കുട്ടികളുടെ മാതാപിതാക്കൾ. കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും മാതാപിതാക്കൾ ആരോപിച്ചു.

അതിരാവിലെ ആണ് പൊലീസ് കുട്ടികളെ വീടുകളിൽ എത്തി കസ്റ്റഡിയിൽ എടുത്തത്. സ്‌കൂളിൽ നടന്ന ഒരു സംഭവം ചോദിക്കാനാണെന്നാണ് പൊലീസ് മാതാപിതാക്കളെ അറിയിച്ചത്. സ്വകാര്യ വാഹനത്തിലും പൊലീസ് ജീപ്പിലുമാണ് പൊലീസ് എത്തിയത്. കുട്ടികളെയും ഒപ്പം ഒരു രക്ഷിതാവിനെയുമാണ് സ്റ്റേഷനിൽ കൊണ്ടു വന്നത്.

തുടർന്ന് ചൈൽഡ് വെൽഫെയർ ഓഫിസിലെ ഇരുട്ടു മുറിയിലേക്ക് ഇവരെ മാറ്റിയ ശേഷം ചോദ്യം ചെയ്യാൻ തുടങ്ങി. കുറ്റം ചെയ്തെന്ന് വെളിപ്പെടുത്തിയാൽ വെറുതെ വിടാമെന്നും ഇല്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും പറഞ്ഞ് പൊലീസ് ഭീഷണി മുഴക്കിയെന്നും കുട്ടികൾ പറഞ്ഞതായി മാതാപിതാക്കൾ വെളിപ്പെടുത്തി.

കുട്ടികൾക്ക് ഭക്ഷണം പോലും നൽകിയില്ല. അവരെ പൊലീസ് അസഭ്യം പറയുകയും ചെയ്തു. വ്യാജ പരാതി നൽകിയ പെൺകുട്ടിയ്ക്ക് എതിരെയും വിദ്യാർഥികളെ മർദിച്ച പൊലീസിനെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു : ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു.സംഭവ ശേഷം ഒളിവിൽ പോയ കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47)വിനെ പോലീസ് അറസ്റ്റ്...

Kerala Lotteries Results 05-01-2026 Bhagyathara BT-36

1st Prize : ₹1,00,00,000/- BZ 783510 (IDUKKI) Consolation Prize ₹5,000/- BN 783510 BO 783510 BP 783510 BR 783510 BS 783510 BT 783510 BU 783510 BV 783510 BW...
- Advertisment -

Most Popular

- Advertisement -