Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗതമന്ത്രിയുടെ നിർദേശം:...

ഗതാഗതമന്ത്രിയുടെ നിർദേശം: കെസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും നേരിട്ടറിയൻ ഉദ്യോഗസ്ഥർ എത്തി

തിരുവനന്തപുരം: കെസ്ആർടിസി സർവീസ് സംബന്ധിച്ച് യാത്രക്കാരുടെ  അഭിപ്രായങ്ങളും പരാതികളും  നേരിട്ടറിഞ്ഞ് നടപടിയെടുക്കണമെന്ന ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം ബസുകളിൽ പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ. പി. എസ്. പ്രമോജ് നേരിട്ടിറങ്ങിയായിരുന്നു പരാതി കേട്ടത്. നഗരത്തിലൂടെ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലായിരുന്നു ഇന്ന് ഉച്ചയോടെ സിഎംഡിയും ഉദ്യോഗസ്ഥരും എത്തിയത്.

കെഎസ്ആർടിസി ഓക്കെയാണോ എന്ന ചോദ്യവുമായി യാത്രക്കാരെ സമീപിച്ച അദ്ദേഹത്തോട് കൂടുതൽ പേരും ഓക്കെയല്ലെന്നും നന്നാവാനുണ്ടെന്നുമുള്ള മറുപടിയാണ് നൽകിയത്. ബസ് കൈകാണിച്ചാൽ നിറുത്താറില്ലെന്ന് ആദ്യ യാത്രക്കാരി പരാതി പറഞ്ഞപ്പോൾ ജീവനക്കാർക്ക് വേണ്ട നിർദേശം നൽകാമെന്ന് സിഎംഡി ഉറപ്പ് നൽകി.

ബസ് സർവീസുകളിൽ കുറവുണ്ടെന്ന് വിതുര സ്വദേശിയായ യുവാവ് പറഞ്ഞപ്പോൾ നിലവിലെ സർവീസിലെ പോരായ്മകളാണ് പരിശോധിക്കുന്നതെന്നും മറ്റ് പ്രശ്നങ്ങൾ പരിശോധിക്കാമെന്നും സിഎംഡി മറുപടി നൽകി. മറ്റ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ യാത്രക്കാരെ കേൾക്കാനെത്തുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്തമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലേക്കു പുതിയ 4 മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന്. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിലും വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിലെ സെന്റ് ഗ്രിഗോറിയോസ്...

ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അടൂർ: ജനൽ കട്ടള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് ചരുവിള പുത്തൻവീട്ടിൽ തനൂജ് - ആര്യ ദമ്പതികളുടെ മകൻ തനൂജ് (7) ആണ് മരിച്ചത്. ചെന്നീർക്കര...
- Advertisment -

Most Popular

- Advertisement -