Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമഹാത്മാ അയ്യങ്കാളിയുടെ...

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : കെ പി എം എസ് നിരണം യൂണിയൻ മഹാത്മാ അയ്യങ്കാളിയുടെ 162 മത് ജന്മദിനംആഘോഷിച്ചു.പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിരണം പഞ്ചായത്ത്മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സംഘടകസമതി ചെയർമാൻ വി ടി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമതി അംഗം അഡ്വ .സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.

നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌അന്നമ്മ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ .വിജി നൈനാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സംഘടക സമതി ജനറൽ കൺവീനർ ഐശ്വര്യ ജിനേഷ് സ്വാഗതം ചെയ്തു. സംഘടക സമതി രക്ഷാധികാരി കെ പി എം എസ് മീഡിയ സംസ്ഥാന സമതി അംഗം ജിനേഷ് ഗോപി സഭ സന്ദേശം നൽകി. “ജീവിതമാണ് ലഹരി “എന്നാ പ്രതിജ്ഞ അനന്തകൃഷ്ണ ജിതിൻ ചൊല്ലി കൊടുത്തു .ഫിനാൻസ് കൺവീനർ ഉദയകുമാർ ചോതി കൃതജ്ഞത രേഖപെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാലയങ്ങളിൽ സ്വകാര്യ ഏജൻസികൾ  നടത്തുന്ന വിവരശേഖരണത്തിനു വിലക്ക് ഏർപ്പെടുത്തി

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശിച്ചു സ്വകാര്യ ഏജൻസികളും വ്യക്തികളും നടത്തുന്ന വിവരശേഖരണത്തിനും സർവേകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. വകുപ്പിന്റെയോ സർക്കാറിന്റെയോ മുൻകൂർ അനുമതിയില്ലാതെ കുട്ടികളിൽ നിന്നോ അധ്യാപകരിൽ നിന്നോ...

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി : പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട : പോക്‌സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ. എൻ.രാജീവിനെയാണ് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബാലനീതി ചട്ടങ്ങൾ...
- Advertisment -

Most Popular

- Advertisement -