Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ്‌ലൈൻ ആശുപത്രിയിൽ...

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

അടൂർ: ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ   ദേശീയ ലാപറോസ്കോപിക് ഹെർണിയ ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ  വിദഗ്ധർ പങ്കെടുത്ത ഈ പരിപാടിയുടെ ഉദ്‌ഘാടനം  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ നിർവഹിച്ചു. ലൈഫ് ലൈൻ ചീഫ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ ഡോ. മാത്യൂസ് ജോൺ അധ്യക്ഷത വഹിച്ചു.

ലൈവ് ഹൈ-ഡെഫിനിഷൻ ശസ്ത്രക്രിയാ പ്രദർശനങ്ങൾ, ക്രമബദ്ധമായ ശാസ്ത്രീയ സെഷനുകൾ, അഡ്വാൻസ്ഡ് ലാപറോസ്കോപിക് സാങ്കേതിക വിദ്യകളിലുള്ള പരിശീലനം എന്നിവ പരിപാടിയുടെ ഭാഗമായി. കൃത്യതയാർന്ന ശസ്ത്രക്രിയ, മെഷ് സ്ഥാപിക്കുന്നതിലെ മികവ്, സൂക്ഷ്മമായ അനാട്ടോമിക്കൽ ഡിസെക്ഷൻ, രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രോട്ടോകോളുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി.

വിവിധ സെഷനുകളിലെ ചർച്ചകൾക്കു ഹെർണിയ ശസ്ത്രക്രിയയിലെ ഗവേഷണത്തിലും നവീകരണത്തിലും അന്താരാഷ്ട്ര തലത്തിൽ പ്രധാന പങ്ക് വഹിക്കുന്ന   ബ്രൂൺ തിയറി (ഫ്രാൻസ് ),  ബ്രാൻഡൻ ബ്രോണാർസ് (ഓസ്ട്രേലിയ),  വിവിയൻ ഗോ (സിംഗപ്പൂർ), ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, ഡോ മാത്യൂസ് ജോൺ,  എന്നിവർ നേതൃത്വം വഹിച്ചു. പുതിയ തലമുറ ഹെർണിയ ഉപകരണങ്ങളുടെ വികസനം—മെഷ് ടെക്‌നോളജി, ബയോമാറ്റീരിയൽസ്, ഫിക്ഷേഷൻ സംവിധാനങ്ങൾ, ദീർഘകാല രോഗി ഫലങ്ങൾ എന്നിവ—കേന്ദ്രകരിച്ച് വിശദമായ ചർച്ചകൾ നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പദയാത്ര

തിരുവല്ല :  ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്തയുടെ 13-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കര പുതിയകാവ് കത്തീഡ്രലിൽ നിന്ന് സെൻ്റ് പോൾസ് മിഷൻ...

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു :  ക്ഷേമവും സംരക്ഷണവും ലക്ഷ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ...
- Advertisment -

Most Popular

- Advertisement -