Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകടലിൽ കുളിക്കാനിറങ്ങിയ...

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു:രണ്ടു പേരെ കാണാതായി

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മൂന്നുപേർ തിരയിൽ അകപ്പെടുകയായിരുന്നു.

ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ നടക്കുകയാണ്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു

മുംബൈ : റീൽസെടുക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു.മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ ചൊവാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ആൻവി റീൽസ്...

ആലപ്പുഴയില്‍ മിന്നലേറ്റ് ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ മിന്നലേറ്റ് വയോധികന്‍ മരിച്ചു. അരൂര്‍ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍...
- Advertisment -

Most Popular

- Advertisement -