Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇലക്ഷൻ പ്രമാണിച്ച്...

ഇലക്ഷൻ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ക്രമീകരിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇലക്ഷൻ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ക്രമീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും അവധിയായിരിക്കും. ഈ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടിങ് മെഷീൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നാളെ (ഡിസംബർ 8നും അവധി ആയിരിക്കും.

വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കുന്നതിന് നിർദേശം ഉണ്ട്. വോട്ടെടുപ്പ് ദിവസമായ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു : 4 പേർ ചികിത്സയിൽ

കോട്ടയം : കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു.കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന്...

മണ്ണാറശാല ആയില്യം : 26ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവദിനമായ ഒൿടോബർ 26 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ...
- Advertisment -

Most Popular

- Advertisement -