Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎസ് ബി...

എസ് ബി കോളേജ് ശതാബ്ദി ആഘോഷം: ചങ്ങനാശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി: എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എസ്.ബി, എൻ.എസ്.എസ് കോളേജുകളും പരിസരപ്രദേശങ്ങളും രണ്ട് മണിയോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി – പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞു പോകണം.

ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണ്ണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞും,  പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴിയും, കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി ഡൈവേർട്ട് ചെയ്ത് തിരുവല്ല ഭാഗത്തേയ്ക്ക് പോകണം.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്കും,  ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം : ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും

ആ​ല​പ്പു​ഴ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 76-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. ന​രേ​ന്ദ്ര മോ​ദി അ​നി​ഴം ന​ക്ഷ​ത്രം എ​ന്ന...

കട്ടച്ചിറയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കോട്ടയം: മലങ്കരസഭയുടെ പള്ളികളിൽ പാത്രിയർക്കീസ് പക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉ​ദാഹരണമാണ് കട്ടച്ചിറയിലേത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്നവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. മറുവിഭാ​ഗത്തിന്റെ വൈദിക ട്രസ്റ്റിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ...
- Advertisment -

Most Popular

- Advertisement -