Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകടപ്ര –...

കടപ്ര – വീയപുരം ഒന്നാംഘട്ടം റോഡ് നിർമ്മാണം : ടെണ്ടർ  അംഗീകാരമായി

തിരുവല്ല : കടപ്ര – വീയപുരം റോഡ് ഒന്നാംഘട്ടം  നിർമ്മാണത്തിനുള്ള ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതായി മാത്യു ടി. തോമസ് എം എൽ എ. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും പത്തനംതിട്ട ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കടപ്ര വീയപുരം റോഡിന് 2023-24 വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു.

വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ റോഡ് ഉയർത്തി ജലനിർഗമന മാർഗ്ഗങ്ങൾ ഉറപ്പ് വരുത്തി ഉന്നതനിലവാരത്തിൽ ചെയ്യേണ്ടതിനാൽ കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭിച്ചു.  പലതവണ ടെണ്ടർ ചെയ്തുവെങ്കിലും,ആരും പ്രതികരിക്കാത്തതിനാൽ വീണ്ടും ടെണ്ടർ ചെയ്തപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്  സൊസൈറ്റി 19 ശതമാനം അധികരിച്ച തുകയ്ക്ക് ക്വോട്ട് ചെയ്യുകയും തുക കൂടുതൽ ആയതിനാൽ  സർക്കാരിന്റെ അംഗീകാരം വേണ്ടി വന്നു. 

കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ടത്തിലെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. ബലക്ഷയമുള്ള കലുങ്കുകൾ പുനർനിർമ്മിക്കുക, ആവശ്യമുള്ളയിടങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക,റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ ബിഎം, ബിസി ടാറിംഗ് നടത്തുക എന്നിവയാണ് പ്രവൃത്തികളിൽ ഉൾപ്പെട്ടിട്ടുള്ളത്.

ടെണ്ടറിന് സർക്കാരിന്റെ അനുമതി ലഭിച്ചതിനാൽ ഉടൻ പണികൾ ആരംഭിക്കുവാൻ കഴിയുമെന്നും,  രണ്ടാംഘട്ടത്തിന്റെ സാങ്കേതികാനുമതി സംബന്ധിച്ച നടപടികൾ വേഗത്തിൽ നടന്നുവരുന്നതായും എം എൽ എ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 04-07-2025 Suvarna Keralam SK-10

1st Prize Rs.1,00,00,000/- RP 236657 (KOLLAM) Consolation Prize Rs.5,000/- RN 236657 RO 236657 RR 236657 RS 236657 RT 236657 RU 236657 RV 236657 RW 236657 RX 236657...

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വ്യാപാരമേള: പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പത്തനംതിട്ട ടൗണിൽ സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം ജിയോ ഗ്രൗണ്ടിൽ വ്യാപാരമേള നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്. ഹൈക്കോടതി റദ്ദാക്കിയ അനുമതിയുടെ അടിസ്ഥാനത്തിൽ വ്യാപാരമേള...
- Advertisment -

Most Popular

- Advertisement -