Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് തീപ്പിടിത്തം....

കോഴിക്കോട് തീപ്പിടിത്തം. : കോടികളുടെ നഷ്ടം

കോഴിക്കോട് : മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെടുത്തിയത്.രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.

കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ വളരെയേറെ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീയണച്ചത്. കെട്ടിടത്തിലെ നിർമിതികളും തകര ഷീറ്റുകളും ഫ്ലെസ്‌കളും തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ച് വെള്ളമടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു                   

കോട്ടയം: അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു.  ജില്ലയിൽ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഇന്ന്...

എൽ.പി.എസ്.ടി താല്ക്കാലിക അധ്യാപക നിയമനം

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൽ പി എസ് ടി തസ്തികയിൽ  താല്ക്കാലിക അധ്യാപക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ എന്നിവയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും...
- Advertisment -

Most Popular

- Advertisement -