Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsവിവിപാറ്റിലെ ചിഹ്നം...

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി. ഇവര്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയ ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായില്ലെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എയർക്രാഫ്റ്റ് ടെക്നീഷ്യൻ : വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ടെക്നീഷ്യനായി  വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. എയറോനോട്ടിക്സ്  ലിമിറ്റഡ് ബാംഗ്ലൂർ ഡിവിഷന് കീഴിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ (എയർ ഫ്രെയിം/ഇലക്ട്രിക്കൽ) തസ്തികയിൽ നിയമനത്തിനായി മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി...

29ാമത് ഐ.എഫ്.എഫ്.കെ : ഡിസംബർ 13 ന് ആരംഭിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഹോങ്കോങ്ങിൽ...
- Advertisment -

Most Popular

- Advertisement -