Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അതിതീവ്ര...

സംസ്ഥാനത്ത് അതിതീവ്ര മഴ : മൂന്ന് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഴ ശക്തമാകുന്നതോടെ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ നിർദ്ദേശിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷം മധ്യ- പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതൽപ്രദേശങ്ങൾ, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചു.

ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ഏകദേശം 15°എൻ അക്ഷാംശരേഖയ്ക്ക് സമാന്തരമായി ഒരു ‘ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കൊങ്കൺ തീരത്തിന് സമീപം മധ്യ- കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് (20) മരിച്ചത് .കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ...

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...
- Advertisment -

Most Popular

- Advertisement -