Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅബദ്ധത്തിൽ അതിർത്തി...

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ന്യൂഡൽഹി : നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കവേ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം.182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയായിരുന്നു സംഭവം.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പി.കെ സിങ്ങ് പിടിയിലായത്. അതിർത്തിവേലി കടന്ന് തണലരികിൽ കർഷകർക്കൊപ്പം വിശ്രമിക്കാൻ നടന്നപ്പോഴാണ് പാകിസ്താൻ പട്ടാളം പിടികൂടിയത്. സിങ്ങ് യൂണിഫോമിലായിരുന്നു.കസ്റ്റഡിയിലെടുത്ത ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ സൈനികർ ഫ്ലാ​ഗ് മീറ്റിം​ഗ് നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല റോപ് വേ നിർമാണത്തിന് ജീവൻ വയ്ക്കുന്നു

പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം ശബരിമല റോപ് വേ നിർമാണത്തിന് ജീവൻ വയ്ക്കുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അഡ്വക്കറ്റ് കമ്മിഷന്റെ സാന്നിധ്യത്തിൽ നാളെ (2) റോപ് വേ നിർമാണത്തിന് മുന്നോടിയായുള്ള സർവെ ജോലികൾ ആരംഭിക്കും....

മള്ളിയൂർ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17-ന് തുടക്കമാകും

കോട്ടയം : കേരളത്തിലെ പ്രമുഖ സംഗീതോത്സവങ്ങളിലൊന്നായ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17-ന് തുടക്കമാകും. തുടര്‍ന്നുള്ള 67‌ ദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും രാഗ-താള വിസ്മയങ്ങള്‍ക്ക് മള്ളിയൂര്‍...
- Advertisment -

Most Popular

- Advertisement -