Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsകടുത്ത വേനൽ...

കടുത്ത വേനൽ ചൂട് : തിരഞ്ഞെടുപ്പ് പ്രചാരകർക്കും ഉദ്യോഗസ്ഥർക്കും  ജാഗ്രതാനിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരകർക്കും ഉദ്യോഗസ്ഥർക്കും  വേനൽക്കാല ജാഗ്രതാനിർദേശവുമായി ആരോഗ്യ വകുപ്പ്. കടുത്ത വേനൽ ആയതിനാൽ നിർജലീകരണ സാധ്യത കൂടുതലാണ്. ദാഹം ഇല്ലെങ്കിൽ കൂടി ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
 
കരിക്കിൻ വെള്ളം, സംഭാരം, നാരങ്ങാ വെള്ളം ,ഒ.ആർ.എസ്   തുടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുക. പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ചായ ,കാപ്പി, കാർബണേറ്റഡ് ലഘു പാനീയങ്ങൾ,കൃത്രിമ പാനീയങ്ങൾ  ,മദ്യം എന്നിവ ഒഴിവാക്കുക. ഐസിന്റെ ശുദ്ധത, ഗുണനിലവാരം എന്നിവയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ പാനീയങ്ങളിൽ ഐസ് ചേർക്കുന്നത് ഒഴിവാക്കുക.

കഴിയുന്നതും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.പകൽ 11 മുതൽ 3 മണി വരെ താപനില ഉയർന്നുനിൽക്കുന്നതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷ എന്നിവ ധരിക്കുക. തലകറക്കം, കഠിനമായ ക്ഷീണം,പേശിവലിവ്, ശക്തി കുറഞ്ഞതും വേഗതയേറിയതുമായ നാഡിമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തണലിലേക്ക് മാറുവാനും  ശരീരം തണുപ്പിക്കാനും  തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുവാനും ശ്രദ്ധിക്കുക. അസ്വാസ്ഥ്യങ്ങൾ തുടരുന്നുവെങ്കിൽ വൈദ്യ സഹായം തേടുക എന്നീകാര്യങ്ങളാണ് അധികൃതർ നിർദേശിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം : ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ്...

ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു അപകടം: 20 പേർക്ക് പരുക്ക്

തിരുവനന്തപുരം:  ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 10.45ന് എംസി റോഡിൽ വട്ടപ്പാറ ജംക്‌ഷനു...
- Advertisment -

Most Popular

- Advertisement -