Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalഭൂമി കുംഭകോണം...

ഭൂമി കുംഭകോണം : സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി ​

ബെംഗളൂരു : മൈസൂരു ഭൂമി കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകി ​.മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് നടപടി. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് ആരോപണം.1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം

അഹമ്മദാബാദ്  : ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിനമായി രാജ്യം ആഘോഷിക്കുന്നു. ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ​പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ...

പ്ലസ് ടു റിസൾട്ട് :പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

പത്തനംതിട്ട :ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന്...
- Advertisment -

Most Popular

- Advertisement -