Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiസമൂഹ മാധ്യമത്തിലൂടെ...

സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചു : ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി : സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ‌ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവർ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. രാത്രി ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഇയാളുടെ അധിക്ഷേപം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് മുതല്‍

പത്തനംതിട്ട : ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി  തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് (6) മുതല്‍. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട്...

വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി

ആലപ്പുഴ : വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി  അടയ്ക്കാം എന്ന് പറഞ്ഞിട്ടും  പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍...
- Advertisment -

Most Popular

- Advertisement -