Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ തെരഞ്ഞെടുപ്പ്...

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് ഇറങ്ങും. നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം.

മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ.പഴകുളം മധു എംഎൽഎ

റാന്നി: റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ  വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന...

ഇന്ന് നിശബ്ദ പ്രചാരണം : ആദ്യഘട്ട പോളിങ് നാളെ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്....
- Advertisment -

Most Popular

- Advertisement -