Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലഞ്ചരക്ക് വ്യാപാരിയുടെ ...

മലഞ്ചരക്ക് വ്യാപാരിയുടെ  മാല കവർന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി

കോട്ടയം: ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതിയെ  ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21)  ആണ് അറസ്റ്റിലായത്. ഈ മാസം 24-ന് പകൽ 1.30 ന് അതിരമ്പുഴ   കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിൽ പ്രതി അതിക്രമിച്ച്  80 വയസ്സുള്ള കടയുടമയുടെ  കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം  250000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണമാല കവർച്ച ചെയ്യുകയായിരുന്നു.

വ്യാപാരിയുടെ   അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്ന ആളെന്ന വ്യാജേന  അടുത്ത് ഇടപഴകി സൗഹൃദം സ്ഥാപിച്ചതിനു ശേഷം കടയുടമയുടെ  കഴുത്തിൽ കിടന്ന മാല കണ്ട് ഇതു പോലെ ഒരെണ്ണം അമ്മയ്ക്ക്  വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ്  മാല കാണാനായി ഊരി വാങ്ങി. ശേഷം കടയുടമ മറ്റെന്തോ സാധനം  എടുക്കാൻ തിരിഞ്ഞ സമയം പ്രതി  മാലയുമായി സ്കൂട്ടറിൽ  കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും  ഇന്ന്  ഹരിപ്പാട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യ്തു.സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ് സി പി ഒ ജോമി,  സി പി ഒ മാരായ സാബു, അനീഷ് വി കെ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം : വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും നഷ്ടമായി

കോട്ടയം : കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയി. ഏറ്റുമാനൂർ പട്ടിത്താനം രക്നഗിരി പള്ളിക്കു സമീപം കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് കുടുംബ വഴക്കിനെ...

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകര വ്‌ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത് .രാവിലെ ആയിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു...
- Advertisment -

Most Popular

- Advertisement -