Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹാലോചനയിലൂടെ പരിചയപ്പെട്ട്...

വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ 46 കാരൻ അറസ്റ്റിൽ

തിരുവല്ല : വിവാഹാലോചനയിലൂടെ പരിചയപ്പെട്ട്  യുവതിയെ പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശിയായ 46 കാരൻ അറസ്റ്റിൽ. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടൽ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്.

ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് 2 വർഷം മുൻപാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ച 2 കുട്ടികളുടെ മാതാവായ ഇവരെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്ന് യുവതി  പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷം:  തപാൽ സ്റ്റാംപും നാണയവും ഇന്ന്  പുറത്തിറക്കും

ന്യൂഡൽഹി: ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണാർഥം തപാൽ സ്റ്റാംപും നാണയവും പുറത്തിറക്കുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ സാന്നിധ്യത്തിൽ ഇന്ന്  ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം നടക്കുക.ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര...

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം : തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ

കോട്ടയം: കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ' പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ...
- Advertisment -

Most Popular

- Advertisement -