Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം : ...

അംബായാഗം :  ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന് തുടക്കം കുറിക്കുന്ന ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു. അംബായാഗത്തിനായി കൊളുത്താനുള്ള ഭദ്രദീപം കൊടുങ്ങല്ലൂർ കാവിലെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് കൊളുത്തി നൽകി യാത്രയ്ക്ക് തുടക്കമിട്ടു.

കൊടുങ്ങല്ലൂർ കോവിലകം സുരേന്ദ്രനാഥ വർമ്മ തമ്പുരാനിൽ നിന്നും ഭദ്രദീപം തോട്ടമൺകാവ് ദേവസ്വം വൈസ് പ്രസിഡന്റ് കെ.ജി. രാജീവ്, അംബായാഗം ഭാരവാഹികളായ അനീഷ് നായർ, ശ്രീജിത്ത് മന്ദിരം എന്നിവർക്ക് കൈമാറി. തുടർന്ന് ദീപവുമായി രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു. തോട്ടമൺകാവ് ദേവസ്വം വൈസ് പ്രസിഡന്റ് കെ.ജി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രയിൽ പങ്കെടുക്കുന്നത്.കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച രഥയാത്ര ഇന്ന് തിരുവല്ലയിൽ എത്തി വിശ്രമിക്കും.
       
നാളെ പനയന്നാർകാവ് ദേവീക്ഷേത്രത്തിൽ നിന്നും മലയാലപ്പുഴ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന രണ്ട് രഥങ്ങൾ കൂടി യാത്രയിൽ ചേരും. വൈകിട്ട് 5ന് ഇട്ടിയപ്പാറയിൽ മൂന്ന് രഥങ്ങൾ സംഗമിക്കും.തുടർന്ന് 3 രഥങ്ങളും ഒരുമിച്ച് തോട്ടമൺകാവ് ദേവീക്ഷേത്രത്തിലേക്ക് നീങ്ങും.വാദ്യമേളങ്ങളുടെ അകമ്പടിയോടെയും വിവിധ നാടൻ കലാരൂപങ്ങളുടെ സാന്നിധ്യത്തോടെയും നടക്കുന്ന മഹാശോഭായാത്രയിൽ നിരവധി ഭക്തജനങ്ങൾ അണിനിരക്കും.

മൂന്ന് രഥങ്ങൾ ഒരിടത്ത് സംഗമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഈ യാത്ര അംബായാഗത്തിന്റെ വരവറിയിക്കുന്ന പ്രധാന ചടങ്ങായി മാറും. ഇട്ടിയപ്പാറയിൽ നിന്നുള്ള മഹാശോഭായാത്ര തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെത്തുന്നതോടെ അംബായാഗത്തിന്റെ അവസാനഘട്ട മുന്നൊരുക്കങ്ങൾക്ക് ആവേശമാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ

ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി.അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത് .വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ്...

ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി : ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ലോക്കറുടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ്...
- Advertisment -

Most Popular

- Advertisement -