Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കൂട്ടബലാത്സംഗം...

കളമശ്ശേരി കൂട്ടബലാത്സംഗം ; രണ്ടു പ്രതികൾ ഒളിവിൽ

കൊച്ചി : കളമശ്ശേരിയിൽ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ ഒളിവിൽ .വയനാട് സ്വദേശിനിയായ 23 കാരിയും ഒരു യുവാവുമാണ് ഇനി പിടിയിലാകാനുള്ളത് .സംഭവവുമായി ബന്ധപ്പെട്ട് കൂനംതൈയിൽ പ്രവർത്തിക്കുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചു. ഈ സ്പാ നടത്തുന്ന ശ്രീരാജ് ,തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികളിലൊരാളായ സ്ത്രീയാണ് തന്നെ കൂടുതൽ ഉപദ്രവിച്ചതെന്നാണ് അതിജീവിതയുടെ പ്രാഥമിക മൊഴി.സ്‌പായിൽ മാനേജർ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചത്. ഒക്ടോബർ രണ്ടിന് ഇൻറർവ്യൂവിന് എത്തിയ യുവതിയെ ഓൺലൈൻ ടാക്സിയിൽ ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന രാത്രി ലോഡ്ജിലേക്ക് എത്തിക്കുകയായിരുന്നു.

മദ്യവും ലഹരിമരുന്നും നൽകിയതിന് പിന്നാലെ രണ്ട് ദിവസത്തോളം യുവതിയെ തടഞ്ഞുവച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.മൂന്നിന് വൈകീട്ട് വീട്ടിലെത്തിയ യുവതി വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ഭർത്താവാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിശക്ത മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത .ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും...

എൻസിസി ക്യാംപിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞു : എസ്എഫ്ഐക്കാർക്കെതിരെ കേസ്

എറണാകുളം : എറണാകുളം തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാംപിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പെടെ 8 പേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്...
- Advertisment -

Most Popular

- Advertisement -