Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsവിഷുക്കണി ദർശനം...

വിഷുക്കണി ദർശനം : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് തുടങ്ങി

തൃശൂർ: വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി. ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയായിട്ടുണ്ട്. നാളെ പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂറാണ് വിഷുക്കണി ദർശനം.

തുടർന്ന് നിർമാല്യം, വാകച്ചാർത്ത്, അഭിഷേക ചടങ്ങുകൾ നടക്കും. വിഷുക്കണി ദർശനത്തിനു പൊതു വരിയിൽ കാത്തു നിൽക്കുന്ന ഭക്‌തർക്ക് മുൻഗണന നൽകും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, വിവിഐപികൾ, ഭരണസമിതി അംഗങ്ങൾ ടോക്കൺ നൽകുന്ന ആയിരത്തോളം പ്രമുഖർ എന്നിവരുടെ വിഷുക്കണി ദർശനം പുലർച്ചെ 2.30ന് ആരംഭിച്ച് മുഹൂർത്ത സമയമായ 2.55ന് മുൻപായി പൂർത്തിയാക്കും.

ഇവർക്കെല്ലാം പ്രത്യേക പ്രവേശന കവാടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ, പ്രാദേശിക ഭക്‌തർ എന്നിവർക്ക് 500 ടോക്കൺ വീതം നൽകും. പ്രാദേശിക വിഭാഗത്തിനു പടിഞ്ഞാറെ ഗോപുരത്തിലും മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ നെയ് വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ 3.30 മുതൽ ടോക്കൺ നൽകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം : എഡിജിപി എസ് ശ്രീജിത്ത്

ശബരിമല : ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ...

യു.കെ വെയിൽസിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നോർക്ക റിക്രൂട്ട്‌മെന്റ് : അഭിമുഖം നവംബറിൽ

തിരുവനന്തപുരം : യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയിൽസിൽ (NHS) വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 നവംബർ 07 മുതൽ 14 വരെ തീയതികളിൽ എറണാകുളത്ത് നടക്കും (PLAB...
- Advertisment -

Most Popular

- Advertisement -