Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഓണവിളംബരമായി തൃപ്പൂണിത്തുറ...

ഓണവിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര

കൊച്ചി : ഓണക്കാലത്തിന്‍റെ വിളംബരമായി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര .തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഭരണസമിതിയും ഒന്നിച്ചു നിന്ന് മികച്ച ഒരു പ്രോപോസൽ തയാറാക്കിയാൽ നടപ്പാക്കാൻ സർക്കാ‍ർ തയാറെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മേളവും താളവുമായി കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര കാണാൻ ആയിരങ്ങൾ വീഥിയിൽ തടിച്ചു കൂടി.ഓഗസ്റ്റ് 25-ന് തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികൾ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണപാരായണം ആരംഭിച്ചു

തിരുവല്ല : കാവുംഭാഗം മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണപാരായണം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ഹരി നാരായണ ശർമ്മ കണിയാന്തറ നാരായണ പിള്ള മോഹനകുമാറിനു അധ്യാത്മരാമായണഗ്രന്ഥം കൈമാറി. 2317-ാം നമ്പർ ശ്രീനാരായണവിലാസം എൻ എസ് എസ്...

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം : ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരള നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -