Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാതോലിക്കാ ദിനം...

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിരണം ഭദ്രാസനത്തിലെ മൈലമൺ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാബാവാ അധ്യക്ഷതവഹിക്കും. ഇടവക വികാരി ഫാ. ഷിബു ടോം വർഗീസ് സ്വാഗതം ആശംസിക്കും. സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ മുഖ്യപ്രഭാഷണം നടത്തും. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഭദ്രാസന കൗൺസിൽ അംഗം എബി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാലിൻ്റെ ജൻന്മദിനാഘോഷത്തിൽ പങ്കുചേർന്ന്  പുന്നക്കൽ തറവാട്

കോഴഞ്ചേരി: മോഹൻലാലിൻ്റെ ജൻന്മദിനാഘോഷത്തിൽ പങ്കുചേർന്ന് ഇലന്തൂർ പുന്നക്കൽ തറവാട്. കൗമാരകാലത്ത് മോഹൻലാൽ  അവധിക്കാലം ചിലവിട്ടിരുന്നത് ഇലന്തൂരിലെ അമ്മയുടെ തറവാടായ പുന്നയ്ക്കൽ തറവാട്ടിലാണ്. ലോകമെമ്പാടുമുള്ള മലയാളികൾ മലയാളത്തിൻ്റെ മഹാനടനായ മോഹൻലാലിൻ്റെ ജൻന്മദിനം ആഘോഷിക്കുമ്പോൾ, ഇലന്തൂർ പുന്നയ്ക്കൽ...

വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിലെ സീലിങ് അടർന്നു വീണു: ഒരാൾക്ക് പരുക്ക്

ആലപ്പുഴ:  വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് രോഗിയുടെ ദേഹത്ത് വീണു. ഒരാൾക്ക് പരുക്കേറ്റു. എക്സ് റേ റൂമിന് മുന്നിലെ ജി ബോർഡ് കൊണ്ട് നിർമിച്ച സീലിങ് ഇന്ന് ഉച്ചയ്ക്ക് 12...
- Advertisment -

Most Popular

- Advertisement -