Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോഡലിങ്ങിന്റെ മറവിൽ...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് ; രണ്ട് യുവതികൾ പിടിയിൽ

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. കൊച്ചിയിലെ മോഡൽ അലീന,സിന്ധു എന്നിവരാണ് അറസ്റ്റിലായത് .സിന്ധുവിനെ മുംബയിൽ നിന്നാണ് പിടികൂടിയത് .

പരാതിക്കാരിയെ മോഡലിങ്ങിന്റെ മറവിൽ വിദേശത്ത് എത്തിച്ച് പല‍ർക്കും കൈമാറിയെന്നാണ് കേസ് .സമാനമായ രീതിയിൽ നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചത്. പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ വൻ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

അലീനയാണ് മോഡലുകളെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനേ ദുബായിൽ എത്തിച്ചത്.ദുബായിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടെന്നും അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നിയിൽ പിടികൂടിയ കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജി പാർക്കിലേക്ക് മാറ്റി

​പത്തനംതിട്ട: കോന്നിയിൽ ജനവാസ മേഖലയിൽ നിന്നും വനപാലകർ പിടികൂടിയ കരിമ്പുലിയെ  തൃശൂർ പുത്തൂരിലെ സുവോളജി പാർക്കിലേക്ക് സുരക്ഷിതമായി മാറ്റി. വന്യജീവി സംരക്ഷണ നിയമപ്രധാനമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കരിമ്പുലിയെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തോടെ...

യുവതിയെ ബിയർകുപ്പി ഉപയോഗിച്ച് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവല്ല: പിണങ്ങിമാറി അമ്മയ്‌ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനു കേസെടുത്തു. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം കെ രാജേഷി (39)നെ പോലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -