Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവി ഡി...

വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ : 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു

തിരുവനന്തപുരം: വി ഡിസതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്.

എന്നാൽ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല.  മാനദണ്ഡങ്ങൾ വച്ച് നിശ്ചയിക്കുമ്പോൾ ഉള്ള പരിമിതികളാണ് ഇത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല,
സണ്ണി ജോസഫ്,
കെ മുരളീധരൻ,
ബിന്ദു കൃഷ്ണ,
എപി അനില്‍ കുമാർ,
പി സി വിഷ്ണുനാഥ്,
എം ലിജു,
റോജി എം ജോണ്‍,
ടി സിദ്ദിഖ്,
ഒ ജെ ജനീഷ്,
കെ എ തുളസി,
പി കെ കുഞ്ഞാലിക്കുട്ടി,
എൻ ഷംസുദീൻ,
പി കെ ബഷീർ,
കെ എം ഷാജി,
അബ്ദുൾ ഗഫൂർ,
ഷിബു ബേബി ജോൺ,
സി പി ജോൺ,
അനൂപ് ജേക്കബ്,
മോൻസ് ജോസഫ് എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറും ആകും. ചീഫ് വിപ്പ് കേരള കോൺഗ്രസിനാണ്. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് അത് അറിയിക്കും. വകുപ്പുകൾ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാന്‍ തയ്യാർ: ഇറാന്‍

ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാന്‍ തയാറെന്ന് നിബന്ധനകള്‍ വെച്ച് ഇറാന്‍. അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും ഇറാന്‍ നിബന്ധനവെച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -