Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍...

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം കൈവരിച്ചത്.

സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് മോദി മറികടന്നത്.ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും നരേന്ദ്ര മോദിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 13 വർഷത്തിലധികം ആ പദവിയിൽ തുടർന്നു. തുടർന്ന് 2014 മെയ് 21-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 2014 മെയ് 26-ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവായ മോദി 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് അധികാരം നിലനിർത്തി. ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും മുൻപ് മുഖ്യമന്ത്രിയായിരുന്നവരിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയും നരേന്ദ്ര മോദിയാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ...

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...
- Advertisment -

Most Popular

- Advertisement -