Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamശശി തരൂര്‍...

ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി സിപി. മാത്യു

കോട്ടയം: ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ സിറിയക് തോമസിന്റെ പ്രചരണാര്‍ഥം തരൂര്‍ കുമളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഒന്നാംമൈലില്‍ ക്രമീകരിച്ച വേദിയില്‍ തരൂര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയും ഭിന്നശേഷിക്കാരനുമായ മഹേഷ് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ എത്തിയത്. ഈസമയം തരൂരിനൊപ്പം വേദിയിലുണ്ടായിരുന്ന സി പി മാത്യു ഇടപെട്ട് തടയുകയായിരുന്നു. ചെറിയ ബലപ്രയോഗത്തിലൂടെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ട വേദിക്ക് സമീപമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ സിപി മാത്യു ഇടപെട്ട് മഹേഷിന് ചിത്രമെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍  ബലപ്രയോഗം നടന്നിട്ടില്ലെന്നും വേദിയില്‍ തിരക്ക് നിയന്ത്രിക്കാനാണ് സിപി മാത്യു ശ്രമിച്ചതെന്ന് മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 25-11-2024 Win Win W-797

1st Prize Rs.7,500,000/- (75 Lakhs) WT 619287 (ERNAKULAM) Consolation Prize Rs.8,000/- WN 619287 WO 619287 WP 619287 WR 619287 WS 619287 WU 619287 WV 619287 WW 619287 WX...

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ കേന്ദ്രങ്ങളെ മികച്ചതാക്കി : മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവല്ല: അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി പി എ  മുഹമ്മദ്‌ റിയാസ് . തിരുവല്ല താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -