Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsകാലം ചെയ്ത...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതുദർശനം ജന്മനാടായ നിരണത്ത് 19ന്

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19  ഞായറാഴ്ച  12 ന്  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിക്കും. തുടർന്ന്  സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ 4ന് പൊതുദർശനം ഉണ്ടാകും.  5.45ന് തിരുവല്ലയിൽ തിരുവല്ല  പൗരാവലിയുടെ അനുശോചനം, 7.30 ന് സഭാ ആസ്ഥാനം, 8 ന് വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷകൾ  എന്നിവ നടക്കും

20 ന് കുറ്റപ്പുഴ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 21 രാവിലെ 9 വരെ  പൊതു ദർശനം ഉണ്ടാകും. 21ന്  രാവിലെ ശുശ്രൂഷകൾക്ക് ശേഷം 11മണിക്ക്  കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി...

കുമ്പഴയിലെ ട്രാഫിക് സിഗ്നൽ ഇന്ന് മുതൽ പ്രവർത്തനസജ്ജമാകും

പത്തനംതിട്ട: പത്തനംതിട്ട ടൗണിലേക്കുള്ള പ്രധാന പ്രവേശനകവാടമായ കുമ്പഴ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. വൈകിട്ട് നാലിന് അബിൻ...
- Advertisment -

Most Popular

- Advertisement -