Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷണത്തിൽ വിഷം...

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി ശിക്ഷിച്ചിരിക്കുന്നത്. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. 22 ന് നബീസയെ മകളുടെ മകനായ ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ് .പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണ് പ്രതികളിലേക്ക് എത്തിച്ചത്. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകളാണ് നിർണ്ണായകമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭകതലക്ഷങ്ങൾ

എടത്വ : ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ നിർവൃതി നേടി. ലോകനൻമയ്ക്കായി നടന്ന കാർത്തിക പൊങ്കാല ചക്കുളത്തുകാവിനെയും പരിസര പ്രദേശങ്ങളെയും യാഗഭൂമിയാക്കി. കണ്ണെത്താദൂരത്തോളം മൺകലങ്ങളിൽ ദേവിക്കു നിവേദ്യം തയ്യാറാക്കിയപ്പോൾ ഭക്തിയും വിശ്വാസവും കൈകോർത്തു. എല്ലാ നാവുകളിലും ദേവീ...

സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -